എമർജൻസി സിറ്റുവേഷൻ റൂം സന്ദർശിച്ച് ബഹ്റൈൻ പ്രധാനമന്ത്രി


പ്രദീപ് പുറവങ്കര

മനാമ: നിലവിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ ഓഫിസിലെ എമർജൻസി സിറ്റുവേഷൻ റൂം സന്ദർശിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ. അടിയന്തര സാഹചര്യങ്ങളിൽ പ്രാദേശിക സന്നദ്ധത വർധിപ്പിക്കുന്നതിനുള്ള ബഹ്റൈന്‍റെ തയാറെടുപ്പുകളെ അദ്ദേഹം വിലയിരുത്തുകയും അവലോകനം ചെയ്യുകയും ചെയ്തു.

സന്ദർശനവേള‍യിൽ സിറ്റുവേഷൻ റൂമിന്റെ പ്രധാന ഉത്തരവാദിത്തങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. രാജ്യത്തിന്‍റെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിൽ നിർണായകമായ പങ്ക് വഹിക്കുന്ന, തന്ത്രപ്രധാനമായ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള ഒരു കേന്ദ്രീകൃത യൂനിറ്റാണ് പ്രധാനമന്ത്രിയുടെ ഓഫിസിലെ സിറ്റുവേഷൻ റൂം.

തത്സമയ വിവരങ്ങൾ, പ്രതിസന്ധി ഘട്ടങ്ങളിലെ മാനേജ്‌മെന്‍റ്, ഏകോപനം, 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രവർത്തകർ, നയം രൂപീകരിക്കാൻ സഹായിക്കുക തുടങ്ങിയവ ഇതിന്‍റെ ഭാഗമാണ്.

article-image

dfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed