ബഹ്‌റൈനിലെ അൽ-ബദിയ ബീച്ച് പാർക്കിൽ രണ്ടുവയസ്സുകാരൻ മുങ്ങിമരിച്ചു


പ്രദീപ് പുറവങ്കര

മനാമ: ഇന്നലെ വൈകുന്നേരം അൽ-ബദിയ ബീച്ച് പാർക്കിൽ കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയ സ്വദേശിയായ രണ്ടുവയസ്സുകാരൻ അബ്ദുൾറഹ്മാൻ ഖാസിം മുങ്ങിമരിച്ചു. പ്രാഥമിക വിവരമനുസരിച്ച്, കുട്ടി കുടുംബാംഗങ്ങളോടൊപ്പം ഉണ്ടായിരുന്നപ്പോൾ ആരുടെയും ശ്രദ്ധയിൽപ്പെടാതെ കാഴ്ചയിൽ നിന്ന് മറയുകയും ഒറ്റയ്ക്ക് കടൽത്തീരത്തേക്ക് നടന്നുപോവുകയുമായിരുന്നു.

കുട്ടിയെ കാണാതായ വിവരം കാൽ മണിക്കൂറിനുള്ളിൽ കുടുംബം തിരിച്ചറിയുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. ഒപ്പം സ്ഥലത്തുണ്ടായിരുന്നില്ലാത്ത പിതാവിനെ വിവരം അറിയിക്കുകയും ചെയ്തു. പാർക്കിലെത്തിയ പിതാവ് ഉടൻ തന്നെ തിരച്ചിലിൽ ചേരുകയും വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന തന്റെ കുട്ടിയെ കണ്ടെത്തുകയുമായിരുന്നു. പിതാവ് ഉടൻതന്നെ കുട്ടിയെ കടലിൽ നിന്ന് പുറത്തെടുക്കുകയും പ്രഥമശുശ്രൂഷ നൽകി രക്ഷപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ആംബുലൻസ് സ്ഥലത്തെത്തിയതിന് ശേഷം കുട്ടിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

article-image

sdfsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed