എസ്എൻസിഎസ് ഹിദ്ദ് യൂണിന്റെ പ്രവർത്തന ഉദ്ഘാടനം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: എസ്. എൻ. സി. എസ്. ഹിദ്ദ് ഏരിയ യൂണിറ്റിന്റെ 2024-2025 പ്രവർത്തന കാലഘട്ടത്തിലേക്കുള്ള ഏരിയാ യൂണിറ്റ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം എസ് എൻ സി എസ് ആസ്‌ഥാനത്തെ സിൽവർ ജൂബിലി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. രതീഷ് സ്വാഗതവും, പ്രണവ് അധ്യക്ഷനുമായ ചടങ്ങ് ബഹ്‌റൈനിലെ പ്രമുഖ വ്യവസായ സ്ഥാപനമായ യൂനീക്കോ ഗ്രൂപ്പ്‌ മേധാവി ജയശങ്കർ വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.

എസ് എൻ സി എസ് ചെയർമാൻ കൃഷ്ണകുമാർ. ഡി, ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ്, ഏരിയ കോർഡിനേറ്റർ സുനീഷ് സുശീലൻ, ഏരിയ രാക്ഷധികാരി സജി, മുതിർന്ന അംഗം വിശ്വനാഥൻ ഭാസ്കരൻ എന്നിവർ ആശംസകൾ നേർന്നു.

അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും, കരോക്ക ഗാനമേളയും അരങ്ങേറിയ പരിപാടിയിൽ മനീഷ സന്തോഷ്‌ മുഖ്യ അവതാരകയായിരുന്നു. മെമ്പർഷിപ്പ് സെക്രട്ടറി ഷിബുരാഘവൻ നന്ദി രേഖപ്പെടുത്തി.

article-image

fdsf

article-image

asdad

You might also like

Most Viewed