മോഡൽ യുണൈറ്റഡ് നേഷൻസ് കോൺഫറൻസിൽ നേട്ടം കൊയ്ത് ഇന്ത്യൻ സ്‌കൂൾ പൂർവ്വ വിദ്യാർത്ഥിനി


പ്രദീപ് പുറവങ്കര

മനാമ:ഏഷ്യ-പസഫിക് മേഖലയിലെ ഏറ്റവും മികച്ച മോഡൽ യുണൈറ്റഡ് നേഷൻസ് കോൺഫറൻസുകളിൽ ഒന്നായ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ (SMUN) വർഷം തോറും നടത്തിവരാറുള്ള കോൺഫറൻസുകളിൽ മികച്ച നേട്ടം കൊയ്ത് ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈനിലെ മുൻ വിദ്യാർഥിനി നന്ദന ഉണ്ണികൃഷ്ണൻ.

അക്കാദമിക് കൃത്യതയ്ക്ക് പേരുകേട്ട കോൺഫറൻസിൽ നയതന്ത്രം, മനുഷ്യാവകാശങ്ങൾ, സമാധാനം, സുരക്ഷ, നിലവിലെ ആഗോള കാര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള സംവാദത്തിനും സംഭാഷണത്തിനുമായുള്ള അന്താരാഷ്ട്ര വേദിയിലാണ് നന്ദനയ്ക്ക് മികച്ച നയരേഖയ്ക്കുള്ള അവാർഡ് ലഭിച്ചത്. ഇന്ത്യയിൽ നിന്നുള്ള പത്തംഗ വിദ്യാർഥി പ്രതിനിധി സംഘത്തിലാണ് നന്ദന ഉൾപ്പെട്ടത്.

ബഹ്റൈനിലെ ഇന്ത്യൻ സ്‌കൂളിൽ നിന്ന് മികച്ച മാർക്കോടെ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയ നന്ദന ഡൽഹി നേതാജി സുഭാഷ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലാണ് ഉപരിപഠനത്തിന് ചേർന്നത്. ഇവിടെയുള്ള ഡിബേറ്റിംഗ് സൊസൈറ്റിയിൽ അംഗമായവരിൽ നിന്നാണ് നന്ദന തെരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ നിരവധി കർശനമായ റൗണ്ടുകൾ,സ്ക്രീനിംഗ് എന്നിവയുമുണ്ടായിരുന്നു. തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് സിംഗപ്പൂരിൽ നടന്ന നാല് ദിവസത്തെ കോൺഫറൻസിൽ പങ്കെടുക്കാനുള്ള അവസരവും നന്ദനക്ക് ലഭിച്ചു.

പരിപടിയിൽ ഇന്ത്യൻ ടീം മികച്ച പ്രകടനം കാഴ്ചവെക്കുകയും നന്ദന അടക്കമുള്ള അഞ്ച് പ്രതിനിധികൾക്ക് വ്യത്യസ്ത അവാർഡുകൾ ലഭിക്കുകയും ചെയ്തു. ബഹ്റൈൻ പ്രവാസിയായ ആലപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെയും ഇന്ത്യൻ സ്കൂൾ അധ്യാപിക രേണു ഉണ്ണികൃഷ്ണന്റെയും, ഏക മകളാണ് നന്ദന.

article-image

sdfsdf

article-image

sdfsaf

You might also like

Most Viewed