ദിലീപ് ഫാൻസ്‌ ബഹ്‌റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു


പ്രദീപ് പുറവങ്കര
മനാമ: ദിലീപ് ഫാൻസ്‌ ബഹ്‌റൈൻ മൂന്നാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂൺ 20ന് വെള്ളിയാഴ്ച്ച മനാമയിലുള്ള അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ച് രാവിലെ 7 മണി മുതൽ 11.30 വരെയാണ് ക്യാമ്പ് നടക്കുന്നത്. ക്യാമ്പിൽ സൗജന്യമായി ബ്ലഡ് ഷുഗർ ടെസ്റ്റ് ,ടോട്ടൽ കൊളോസ്ട്രോൾ ടെസ്റ്റ് കിഡ്നി സ്ക്രീനിംഗ് ടെസ്റ്റ് ലിവർ സ്ക്രീനിംഗ് ടെസ്റ്റ് യൂറിക് ആസിഡ് ടെസ്റ്റ് എന്നിവ ഉണ്ടായിരിക്കുന്നതാണ് . കൂടാതെ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് രണ്ടു ആഴ്ച വരെ സ്പെഷ്യലിസ്റ് ഡോക്ടർമാരെ സൗജന്യമായി കാണാൻ ഉള്ള സൗകര്യവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 33769767 അല്ലെങ്കിൽ 33858005 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

adfsfdadsc

You might also like

Most Viewed