വോയേജ് സിനിമ ജൂൺ 19 റിലീസ് ചെയ്യും

പ്രദീപ് പുറവങ്കര
മനാമ: കാർത്തിക് രാജ് സിനി പ്രൊഡക്ഷൻസ് കോൺവെക്‌സ് കോർപ്പറേറ്റ് ഇവന്റുമായി സഹകരിച്ച് നിർമ്മിച്ച വോയേജ് എന്ന സിനിമ ജൂൺ 19 വ്യാഴാഴ്‌ച എപിക്സ്, സിനികോ, മുക്ത എ ടു സിനാമാസിൽ റിലീസ് ചെയ്യുമെന്ന് പിന്നണിപ്രവർത്തകർ അറിയിച്ചു. ചിത്രത്തിന്റെ അഭിനേതാക്കളും അണിയറപ്രവർത്തകരും ബഹ്റൈനിൽ താമസിക്കുന്ന ഇന്ത്യക്കാരാണ്. സിബിൻദാസ് സംവിധാനം ചെയ്ത സ്ലിപോവർ, വൈശാഖ് കുളങ്ങര സംവിധാനം ചെയ്ത ബർത്ത് സർട്ടിഫിക്കറ്റ്, പ്രശോഭ് മേനോൻ സംവിധാനം ചെയ്‌ത ബിരിയാണിയും സാമ്പാറും എന്നീ മൂന്ന് സിനിമകളെ സംയോജിപ്പിച്ചാണ് വോയേജ് അരങ്ങിലെത്തുന്നത്. മികച്ച ദൃശ്യശബ്ദ മികവോടെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നതെന്നും, കാണികൾക്ക് മെച്ചപ്പെട്ട തീയറ്റർ അനുഭവം സിനിമ സമ്മാനിക്കുമെന്നും ഇതിന്റെ ഭാഗമായി വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ കാർത്തിക് രാജ് പ്രൊഡക്ഷൻസിന്റെ സ്ഥാപകനും സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളുമായ കാർത്തിക് പറഞ്ഞു. നാല് ഗാനങ്ങളും സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ മൂന്ന് സംവിധായകരും സന്നിഹിതരായിരുന്നു.
asdasasdadsads