ബഹ്‌റൈൻ കേരളീയ സമാജം നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവത്തിന് തുടക്കം


പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ കേരളീയ സമാജം - സ്‌കൂൾ ഓഫ് ഡ്രാമ പ്രൊഫ: നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവം ആരംഭിച്ചു. നരേന്ദപ്രസാദിന്റെ ഇളയമകൾ ദിവ്യ നരേന്ദ്രപ്രസാദ് തിരി തെളിച്ച നാടകോത്സവത്തിന്റെ ഉദ്ഘാടന സെഷനിൽ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള നരേന്ദ്രപ്രസാദിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കു വെച്ചു. സമാജം ജനറൽ സെക്രട്ടറിവർഗീസ് കാരക്കൽ ആശംസകൾ നേർന്ന ചടങ്ങിൽ സമാജം എക്സിക്യൂട്ടീവ് അംഗങ്ങളും സ്‌കൂൾ ഓഫ് ഡ്രാമ പ്രവർത്തകരും നാടകോത്സവത്തിലെ എട്ട് നാടകങ്ങളുടെ സംവിധായകരും പങ്കെടുത്തു. ആദ്യ ദിവസം വീടുകൾക്കെന്ത് പേരിടും, തിട്ടൂരകറുപ്പ് എന്നീ നാടകങ്ങൾ അരങ്ങേറി. രണ്ടാം ദിവസമായ ഇന്നലെ ഹാർവസ്റ്റ്, നാവ് എന്നീ നാടകങ്ങളാണ് അരങ്ങിലെത്തിയത്. ഇന്ന് വൈകീട്ട് എട്ട് മണി മുതൽ വിഷ്ണു നാടകഗ്രാമം സംവിധാനം ചെയ്യുന്ന, വിഖ്യാത നാടക രചയിതാവായ മൗറീസ് മെയ്റ്റർലിങ്ക് എഴുതിയ മിറാക്കിൾസ് ഓഫ് പുണ്യാളൻ" എന്ന നാടകവും, എമിൽ മാധവിയുടെ രചനയിൽ നജീബ് മീരാൻ സംവിധാനം ചെയ്യുന്ന " സ്വപ്ന ദംശനം" എന്ന നാടകവും അരങ്ങേറും. പ്രവേശനം സൗജന്യമാണ്.

article-image

asadsasdads

You might also like

  • Lulu Exchange
  • Straight Forward

Most Viewed