വേനൽത്തുമ്പികൾ'25 സംഘാടക സമിതി രൂപീകരണവും മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങും സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ പ്രതിഭ എല്ലാ വർഷവും വേനലവധിക്കാലത്ത് സംഘടിപ്പിച്ച് വരുന്ന കുട്ടികൾക്കായുള്ള അവധിക്കാല ക്യാമ്പ് വേനൽത്തുമ്പികൾ'25 സംഘാടക സമിതി രൂപീകരണവും മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങും സംഘടിപ്പിച്ചു.
പ്രതിഭ രക്ഷാധികാരി സമിതി അംഗം എൻ കെ വീരമണി ഉദ്‌ഘാടനം നിർവഹിച്ചു. ബാലവേദി കൺവീനർ സഖാവ് സുഭാഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു.പ്രതിഭ ഹാളിൽ നടന്ന പരിപാടിയിൽ ബാലവേദി സെക്രട്ടറി അമൃത ജയബുഷ് സ്വാഗതം പറഞ്ഞു.പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡണ്ട് ബിനു മണ്ണിൽ, വനിതാവേദി ആക്ടിങ് സെക്രട്ടറി സജിത സതീഷ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത്, രക്ഷാധികാരി സമിതി അംഗങ്ങളായ സി. വി. നാരായണൻ, സുബൈർ കണ്ണൂർ എന്നിവർ 2024–25 വർഷത്തെ എസ്എസ്എൽസി - പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങളും വിതരണം ചെയ്തു.
2025 ജൂലൈ 4 മുതൽ ഓഗസ്റ്റ് 15 വരെ നടക്കുന്ന വേനൽത്തുമ്പികൾ 2025 ക്യാമ്പിന്റെ സംഘാടകസമിതിയെ തെരെഞ്ഞെടുത്തു. കേന്ദ്ര കമ്മറ്റി അംഗം സജീവൻ മാക്കണ്ടിയുടെ നേതൃത്വത്തിൽ രാജേഷ് അറ്റാച്ചേരി കൺവീനറും, സുഭാഷ് ചന്ദ്രൻ, ഷീജ വീരമണി, ഗംഗാധരൻ മുണ്ടോത്ത്, സജേഷ് എന്നിവർ ജോയിൻ്റ് കൺവീനർമാരുമായുള്ള സംഘാടക സമിതിയുടെ രജിസ്‌ട്രേഷൻ ചുമതല പ്രദീപൻ വടവന്നൂരും, സവാദും, ട്രാൻസ്‌പോർട്ടേഷൻ ചുമതല ജയേഷ് വി കെയും , ക്യാമ്പിന്റെ ഏകോപനം ഷീജ വീരമണിയും നിർവഹിക്കും. ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യം ഉള്ള ഏഴ് വയസ്സിനു മുകളില്‍ പ്രായം ഉള്ള എല്ലാ കുട്ടികളും രജിസ്റ്റർ ചെയ്യണമെന്ന് ബാലവേദി പ്രസിഡന്റ് ഇഷിതാ മഹേഷ് അഭ്യർത്ഥിച്ചു.
XZXC
CSVCVCVS