വിനോദ് അളിയത്ത് രചിച്ച വൈറ്റ് എന്ന ചെറുകഥ സമാഹരം പ്രകാശനം ചെയ്തു

പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ കേരളീയ സമാജം അംഗവും, മെമ്പർഷിപ്പ് സെക്രട്ടറിയുമായ വിനോദ് അളിയത്ത് രചിച്ച വൈറ്റ് എന്ന ചെറുകഥ സമാഹരം പ്രകാശനം ചെയ്തു. പതിനൊന്ന് ചെറുകഥകൾ അടങ്ങിയ പുസ്തകത്തിന്റെ പ്രകാശനം സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള ജനറൽ സെക്രട്ടറി വർഗീസ് കാരക്കലിനു കൈമാറി നിർവഹിച്ചു.
ചടങ്ങിൽ സമാജം ഭാരവാഹികൾ, അംഗങ്ങൾ, വിവിധ മേഖലകളിൽ നിന്ന് എത്തിയ സാഹിത്യപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. സമാജം സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ ചടങ്ങിന് നേതൃത്വം നൽകി. സമാജം മലയാള പാഠശാലാ പ്രിൻസിപ്പാളും സാഹിത്യപ്രവർത്തകനുമായ ബിജു എം. സതീഷ് പുസ്തകത്തെ പരിചയപ്പെടുത്തി. കുട്ടികൾ അവതരിപ്പിച്ച കവിതകളും ചടങ്ങിന് മാറ്റ് കൂട്ടി. സവിത സുധീർ അവതാരികയായിരുന്നു.
്ിു