മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഇരുപതാം വാർഷികാഘോഷം; ലോഗോ പ്രകാശനം ചെയ്തു


പ്രദീപ് പുറവങ്കര

മനാമ: മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ സംഘടിപ്പിക്കുന്ന ഇരുപതാം വാർഷികാഘോഷത്തിന്‍റെ ലോഗോ, ബ്രോഷർ പ്രകാശനം ശിഫ അൽ ജസീറ സി.ഇ.ഒയും പ്രോഗ്രാം കമ്മിറ്റി മുഖ്യ രക്ഷാധികാരിയുമായ ഹബീബ് റഹ്‌മാൻ നിർവഹിച്ചു. ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ ഉദ്ഘാടനം ചെയ്തു. ജൂൺ ഏഴിന് രണ്ടാം പെരുന്നാൾ ദിനം ഇന്ത്യൻ ക്ലബിലാണ് ആഘോഷ പരിപാടികൾ അരങ്ങേറുക.

യുവ ഗായകൻ ‘പാട്ടോ ഹോളിക്’ എന്ന മുഹമ്മദ് ഇസ്മായിലിന്‍റെ ലൈവ് പ്രോഗ്രാമാണ് പരിപാടിയുടെ മുഖ്യ ആകർഷണം. രക്ഷാധികാരി നാസർ മഞ്ചേരി നേതൃത്വം നൽകിയ യോഗത്തിൽ പ്രസിഡന്റ്‌ ചെമ്പൻ ജലാൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രവീൺ മേല്പത്തൂർ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ നിന്നും വിവിധ പ്രാദേശിക സംഘടനകളുടെ പ്രമുഖ നേതാക്കൾ പങ്കെടുത്ത യോഗത്തിൽ ഖൽഫാൻ നന്ദി രേഖപ്പെടുത്തി.

 

article-image

ിു്ിു

You might also like

  • Lulu Exchange
  • Straight Forward

Most Viewed