വേനൽ കടുക്കുന്നു; കാമ്പയിനുകൾ ആരംഭിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്


പ്രദീപ് പുറവങ്കര

മനാമ: വേനൽക്കാലത്തെ സുരക്ഷക്കായി പൊതുജനത്തിന് അവബോധം നൽകുന്നതിന്‍റെ ഭാഗമായി കാമ്പയിനുകൾ ആരംഭിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്. വേനൽക്കാലത്ത് ഉയർന്ന താപനില മൂലമോ ഊർജ സ്രോതസ്സുകളുടെ അശ്രദ്ധമൂലമോ ഉണ്ടാകാവുന്ന അപകടങ്ങൾ തടയുന്നതിനും ലഘൂകരിക്കുന്നതിനുമുള്ള ഡയറക്ടറേറ്റിന്‍റെ സുരക്ഷ മാർഗനിർദേശ പദ്ധതിയുടെ ഭാഗമായാണ് ഈ പരിപാടികളെന്ന് സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അലി മുഹമ്മദ് അൽ കുബൈസി പറഞ്ഞു.

രാജ്യത്തെ മുഴുവൻ ഗവർണറേറ്റുകളിലുമായി 65ൽ അധികം വ്യത്യസ്ത സ്ഥലങ്ങളിൽ കാമ്പയിനുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ഡയറക്ടറേറ്റ് ഇത്തരത്തിൽ വിവിധയിടങ്ങളിലായി 265 കാമ്പയിനുകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ പൊതു, സ്വകാര്യ സ്ഥാപനങ്ങളുമായി കമ്യൂണിറ്റി പങ്കാളിത്തത്തോടെയാണ് കാമ്പയിനുകൾ സംഘടിപ്പിക്കുന്നത്.

article-image

്ു്ു

You might also like

Most Viewed