ഈദ് അൽ അദ്ഹാ നമസ്‌കാരങ്ങൾ ജൂൺ 6 വെള്ളിയാഴ്ച രാവിലെ 5 മണിക്ക്


പ്രദീപ് പുറവങ്കര

മനാമ: രാജ്യമൊട്ടാകെ ഈദ് അൽ അദ്ഹാ നമസ്‌കാരങ്ങൾ ജൂൺ 6 വെള്ളിയാഴ്ച രാവിലെ 5 മണിക്ക് നടത്തുമെന്ന് സുന്നി എൻഡോവ്മെന്റ്സ് കൗൺസിലിന്റെ ചെയർമാനായ ഡോ. ഷെയ്ഖ് റാഷിദ് ബിൻ മുഹമ്മദ് ബിൻ ഫുത്തൈസ് അൽ ഹാജെരി അറിയിച്ചു. നമസ്‌കാരങ്ങൾ ഡയറക്ടറേറ്റിന്റെ മേൽനോട്ടത്തിൽ ഔദ്യോഗിക മസ്ജിദുകളിലും നിർദ്ദിഷ്ട തുറന്ന പ്രാർത്ഥനാ മൈതാനങ്ങളിലും നടക്കും. എല്ലാ ഗവർണറേറ്റുകളിലെയും വിശ്വാസികൾക്കായി നമസ്‌കാര മൈതാനങ്ങളും ആവശ്യമായ സൗകര്യങ്ങളും ഒരുക്കിയതായി ഡയറക്ടറേറ്റ് അറിയിച്ചു.

വിദേശി സമൂഹത്തിനായി വിവിധ സ്ഥലങ്ങളിലെ സ്‌കൂളുകളിലും തുറന്ന മൈതാനങ്ങളിലും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അലങ്കരിച്ച ഗാലറികൾ, ശബ്ദ സംവിധാനം, വെള്ളവിതരണം, ഇലക്ട്രിക്കൽ സൗകര്യങ്ങൾ, കാർപ്പെറ്റുകൾ തുടങ്ങിയവയും ഒരുക്കിയതായി അധികൃതർ വ്യക്തമാക്കി.

article-image

fdrsfrefrwerw

You might also like

Most Viewed