ഐ.വൈ.സി.സി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: പ്രവാസി ആരോഗ്യ സംരക്ഷണ ബോധവൽക്കരണത്തിന്റെ ഭാഗമായി നടത്തി വരുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായി ഐ.വൈ.സി.സി ബഹ്‌റൈൻ ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന 47ആമത് സൗജന്യ മെഡിക്കൽ ക്യാമ്പാണ് ഹമലയിൽ വെച്ച് നടന്നത്.

ഹമലയിലെ ശിഫ അൽ ജസീറ ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വിവിധ രീതിയിലുള്ള ബ്ലഡ് ടെസ്റ്റുകളും, ഡോക്‌ടറുടെ കൺസൽട്ടേഷൻ സേവനവും സൗജന്യമായാണ് നൽകിയത്.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ ക്യാമ്പിന്റെ ഭാഗമായി. ഐ.വൈ.സി.സി ഏരിയ പ്രസിഡന്റ്‌ വിജയൻ ടി പിയുടെ അധ്യക്ഷതയിൽ ദേശീയ വൈസ് പ്രസിഡന്റ് അനസ് റഹീം ഉദ്ഘാടനം നിർവഹിച്ചു.

ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് വാസ്റ്റിൻ, വൈസ് പ്രസിഡന്റ്‌ ഷംഷാദ് കാക്കൂർ, മുൻ ദേശീയ പ്രസിഡന്റുമാരായ ഫാസിൽ വട്ടോളി, ജിതിൻ പരിയാരം, എക്സിക്യൂട്ടീവ് അംഗം അൻസാർ ടി ഇ എന്നിവർ സംസാരിച്ചു.

article-image

fsdf

You might also like

Most Viewed