ബിരിയാണി ചലഞ്ച്; വോയ്‌സ് ഓഫ് ആലപ്പി ലേബർ ക്യാമ്പിൽ ഭക്ഷണം വിതരണം ചെയ്തു


പ്രദീപ് പുറവങ്കര

മനാമ: വോയ്‌സ് ഓഫ് ആലപ്പി സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിന്റെ ഭാഗമായി ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് ഭക്ഷണം എത്തിച്ചു നൽകി. അസ്കറിലെ ക്യാമ്പിലെ ഇരുന്നൂറിലധികം തൊഴിലാളികൾക്കാണ് ഭക്ഷണം നൽകിയത്.

ശുചികരണ തൊഴിലാളികൾ, കെട്ടിട നിർമാണ മേഖലയിൽ ജോലി ചെയ്യുന്നവർ തുടങ്ങിയ തുച്ഛവേതനക്കാർക്കാണ് വോയ്‌സ് ഓഫ് ആലപ്പിയുടെ സഹായം ലഭിച്ചത്. വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം അധ്യക്ഷനായ യോഗത്തിന് ബിരിയാണി ചലഞ്ച് കോർഡിനേറ്റർ ജോഷി നെടുവേലിൽ സ്വാഗതം പറഞ്ഞു.

അൽ റയ - അൽ ഓസ്‌റ ഗ്രൂപ്പ് മാനേജറും വോയ്‌സ് ഓഫ് ആലപ്പി അംഗവുമായ തോമസ് സാമുവൽ, വോയ്‌സ് ഓഫ് ആലപ്പി ട്രെഷറർ ബോണി മുളപ്പാംപള്ളിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബിരിയാണി ചലഞ്ച് കോർഡിനേറ്റർ ഗിരീഷ് കുമാർ ജി എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.

article-image

gdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed