മുതിർന്ന പ്രവാസികളെയും നഴ്സുമാരേയും ആദരിച്ച് ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ

പ്രദീപ് പുറവങ്കര
മനാമ: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ ബഹ്റൈൻ അന്താരാഷ്ട്ര തൊഴിലാളി ദിനവും നഴ്സസ് ദിനവും സംയോജിപ്പിച്ചുകൊണ്ട് അസോസിയേഷൻ അംഗങ്ങളായ ബഹ്റൈനിൽ 30 വർഷം പ്രവാസി ജീവിതം പൂർത്തിയാക്കിയ മുതിർന്ന പ്രവാസികളെയും നഴ്സുമാരേയും ആദരിച്ചു.
അസോസിയേഷൻ പ്രസിഡന്റ് ലിജോ കൈനടി അധ്യക്ഷത വഹിച്ച ചടങ്ങിൽ, രക്ഷാധികാരി ജോർജ് അമ്പലപ്പുഴ ഉദ്ഘാടന കർമം നിർവഹിച്ചു. യോഗത്തിൽ അൽ ഹിലാൽ സ്പെഷാലിറ്റി മെഡിക്കൽ സെൻറർ അദ്ലിയ, ഇന്റേണൽ മെഡിസിൻ വിദഗ്ധൻ ഡോ. രാഹുൽ അബ്ബാസ് മുഖ്യാതിഥിയായി പങ്കെടുത്തു.
അസോസിയേഷൻ ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട്, വനിത വിഭാഗം കോഓഡിനേറ്റേഴ്സ് ആതിര പ്രശാന്ത്, അശ്വിനി അരുൺ, അൽ ഹിലാൽ ഹോസ്പിറ്റൽ മാർക്കറ്റിങ് എക്സിക്യൂട്ടിവ് സിജിൻ വി. രാജു എന്നിവരും ആശംസകൾ അറിയിച്ചു. അസോസിയേഷൻ വൈസ് പ്രസിഡന്റ് ഹരീഷ് ചെങ്ങന്നൂർ നന്ദി അറിയിച്ചു.
sdfs