ബഹ്റൈൻ പ്രതിഭ ഇ കെ നായനാർ അനുസ്മരണം സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈൻ പ്രതിഭയുടെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ മുൻമുഖ്യമന്ത്രിയായിരുന്ന ഇകെ നായനാർ അനുസ്മരണം സംഘടിപ്പിച്ചു. ബഹ്‌റൈൻ പ്രതിഭ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ പ്രസിഡണ്ട് ബിനു മണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ സ്വാഗതവും, കേന്ദ്ര കമ്മറ്റി അംഗം നിരൻ സുബ്രഹ്മണ്യൻ അനുസ്മരണ പ്രഭാഷണവും രക്ഷാധികാരി സമിതി അംഗം എൻ വി ലിവിൻ കുമാർ രാഷ്ട്രീയ വിശദീകരണവും നടത്തി.
കേരളീയരുടെ ജീവിതത്തെ പുതുക്കി പണിത ഭരണാധികാരിയും ജനകീയ നേതാവുമായിരുന്ന ഇ കെ നായനാർ എന്നും സാധാരണക്കാരന് വേണ്ടി നിലകൊള്ളുകയും സ്വാതന്ത്ര്യ സമരത്തിൽ ഉൾപ്പെടെ പോരാടുകയും ചെയ്ത മനുഷ്യസ്നേഹിയുമായിരുന്നുവെന്ന് ലിവിൻ കുമാർ അനുസ്മരണ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി.
xcvxv