എമിറേറ്റ്സ് അറേബ്യൻ ഹോഴ്സ് ഗ്ലോബൽ കപ്പ് റിഫയിൽ

ബഹ്റൈൻ രാജാവിന്റെ മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യങ്ങൾക്കുമുള്ള പ്രതിനിധിയായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ബഫൈൻ റോയൽ ഇക്വസ്ട്രിയൻ ആന്റ് എൻഡുറൻസ് ഫെഡറേഷനും (ബി.ആർ.ഇ.ഇ.എഫ്) എമിറേറ്റ്സ് അറേബ്യൻ ഹോഴ്സ് സൊസൈറ്റിയും സഹകരിച്ച് മെയ് 1, 2 തിയതികളിൽ അൽ റിഫയിലെ മിലിട്ടറി സ്പോർട്ട് യൂണിയൻ അരീനയിൽ 135 കുതിരകൾ പങ്കെടുക്കുന്ന എമിറേറ്റ്സ് അറേബ്യൻ ഹോഴ്സ് ഗ്ലോബൽ കപ്പ് സംഘടിപ്പിക്കും.
ബഹൈനും യു.എ.ഇയും തമ്മിലുള്ള ശക്തമായ ബന്ധം വിവിധ മേഖലകളിൽ, പ്രത്യേകിച്ച് കായികരംഗത്ത് പങ്കാളിത്തത്തിന്റെയും സഹകരണത്തിന്റെയും ഒരു മാതൃകയായി വർത്തിക്കുന്നുണ്ടെന്ന് ഷെയ്ഖ് നാസർ ബിൻ ഹമദ് പറഞ്ഞു.
അറേബ്യൻ കുതിരകളുടെ സൗന്ദര്യം പ്രദർശിപ്പിക്കാനുള്ള ഒരു വിശിഷ്ട വേദിയാണ് ഈ പരിപാടി നൽകുന്നതെന്നും ആഴത്തിൽ വേരുന്നിയ സാംസ്‌കാരിക, കായിക പൈതൃകമായ കുതിരസവാരി സംരക്ഷിക്കാനും ഭാവി തലമുറകൾക്ക് കൈമാറാനുമുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധത ഇതിൽ പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.
േ്ി്േി