നിയമലംഘനങ്ങൾ നടത്തിയ116 പേരെ നാടുകടത്തിയതായി എൽഎംആർഎ

ബഹ്റൈനിൽ തൊഴിൽ വിപണി സംരക്ഷിക്കുന്നതിന്റെ ഭാഗമായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി വിവിധ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ നടത്തിവരുന്ന പരിശോധനയിൽ ഏപ്രിൽ 13 മുതൽ 19 വരെയുള്ള കാലയളവിൽ 17 പേരെ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പിടികൂടിയതായി അധികൃതർ അറിയിച്ചു.
നേരത്തേ പിടികൂടിയ 116 പേരെ ഈ കാലയളവിൽ നാട് കടത്തിയിട്ടുണ്ട്. 1141 പരിശോധനകളാണ് ഒരാഴ്ച്ച കാലയളവിൽ നടത്തിയതെന്നും, വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും എൽഎംആർഎ അധികൃതർ വ്യക്തമാക്കി.
്േി്ി