വിഷുവിനെ എതിരേറ്റ് ബഹ്റൈൻ പ്രവാസികളും


മനാമ: കണി ഒരുക്കിയും സദ്യ തയ്യാറാക്കിയും നാട്ടിലെ വിഷുവിശേങ്ങൾ ചോദിച്ചറിഞ്ഞും പരസ്പരം ആശംസകൾ നേർന്നുമാണ് ബഹ്റൈൻ പ്രവാസികൾ വിഷു ആഘോഷിച്ചത്. ഇന്നലെ വൈകീട്ട് വിഷു കണിയൊരുക്കാനുള്ള സാധനങ്ങൾ വാങ്ങുന്ന കടകളിൽ നല്ല തിരക്ക് അനുഭവപ്പെട്ടു.

article-image

ഹൈപ്പർ മാർക്കറ്റുകളിലും, റെസ്റ്റാറന്റുകളിലും ഇലസദ്യ ബുക്കിങ്ങും നന്നായി തന്നെ നടന്നു. അതേസമയം ഇന്ന് പ്രവർത്തി ദിനമായത് കൊണ്ട് തന്നെ പലരും വാരാന്ത്യത്തിലേയ്ക്ക് വിഷു ആഘോഷം മാറ്റിവെച്ചിട്ടുണ്ട്. ഈദ് ആഘോഷത്തിന് പിറകെ വിഷുവും തുടർന്ന് ഈസ്റ്ററും വരുന്നതോടെ പ്രവാസ ലോകത്തും ആഘോഷങ്ങൾ പൊടിപൊടിക്കുയാണ്.

article-image

aa

You might also like

  • Straight Forward

Most Viewed