ആന്ധ്രാ സ്വദേശിക്ക് ഹോപ്പ് ബഹ്‌റൈന്റെ സഹായ ഹസ്തം


വിസയോ മറ്റ് രേഖകളോ ഇല്ലാതെ പതിനാല് വർഷത്തോളമായി ബഹ്‌റൈനിൽ കഴിഞ്ഞിരുന്ന ആന്ധ്രാ സ്വദേശി രാമലു ചകലി എന്നയാൾ ഹോപ്പ് ബഹ്‌റൈന്റെ സഹായത്താൽ നാട്ടിലെത്തി. കൃത്യമായ ജോലിയോ ശമ്പളമോ ഇല്ലാതെ ദുരിതത്തിലായ ഇദ്ദേഹത്തിന്റെ അവസ്ഥ ഹോപ്പിന്റെ ശ്രദ്ധയിൽ വരികയും, നിജസ്ഥിതി ബോധ്യപ്പെട്ട് സഹായിക്കാൻ തീരുമാനിക്കുകയുമായിരുന്നു. വിഷയം ഇന്ത്യൻ എംബസ്സിയുടെ ശ്രദ്ധയിൽ പെടുത്തുകയും, ഔട്ട്‌ പാസ്സ് തരപ്പെടുത്തുകയും ചെയ്ത. ഹോപ്പ്പ്രവർത്തകർ യാത്രയ്ക്കാവശ്യമായ എയർ ടിക്കറ്റും കുടുംബാംഗങ്ങൾക്ക് നൽകാൻ സമ്മാനങ്ങൾ അടങ്ങിയ ഗൾഫ് കിറ്റും നൽകിയാണ് ഇദ്ദേഹത്തെ നാട്ടിലേയ്ക്ക് അയച്ചത്. ഹോപ്പ് പ്രവർത്തകരായ നിസ്സാർ മാഹി, അഷ്‌കർ പൂഴിത്തല തുടങ്ങിയവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

article-image

sxsaas

You might also like

  • Lulu Exchange
  • Straight Forward

Most Viewed