കുടുംബ സൗഹൃദ വേദി 28ാമത് വാർഷികവും ക്രിസ്മസ്- ന്യൂ ഇയർ ആഘോഷവും സംഘടിപ്പിച്ചു


ബഹ്റൈനിലെ കുടുംബ സൗഹൃദ വേദിയുടെ 28ആമത് വാർഷികവും ക്രിസ്മസ്- ന്യൂ ഇയർ ആഘോഷവും സംഘടിപ്പിച്ചു. ഇന്ത്യൻ ക്ലബിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി അജി പി. ജോയ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ സിബി കൈതരാത്ത് അധ്യക്ഷത വഹിച്ച ചടങ്ങ് ഫാദർ ജോൺ ജോൺസൺ ഉദ്ഘാടനം ചെയ്തു.

രക്ഷാധികാരി അജിത്ത് കുമാർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സുധീർ തിരുനിലത്ത്, ട്രഷറർ ഷാജി പുതുക്കുടി എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിനോടനുബന്ധിച്ച് ഡോക്ടർ സലാം മമ്പാട്ടുമൂലക്ക് സാമൂഹിക പ്രവർത്തനത്തിനുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചു.

ജനറൽ കൺവീനർ ജ്യോതിഷ് പണിക്കർ നന്ദി രേഖപ്പെടുത്തി. പിന്നണി ഗായകരായ സൗമ്യ സനാദനൻ, പ്രശാന്ത് പുതുക്കരി നയിച്ച ഗാനമേളയും ശുഭ അജിത്ത് ടീം ഡാൻസ്, ഒപ്പന, സൗഹൃദയ പയ്യന്നൂർ നാടൻ പാട്ട് തുടങ്ങിയ വിവിധ കലാപരിപാടികളും അരങ്ങേറി.

article-image

്േിു്ി

You might also like

Most Viewed