അങ്കമാലി നെടുമ്പാശ്ശേരിയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ ജനുവരി 30ന്


ബഹ്‌റൈനിലെ പ്രവാസി അസോസിയേഷൻ അങ്കമാലി നെടുമ്പാശ്ശേരിയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ ജനുവരി 30ന്, വ്യാഴാഴ്ച നടക്കും. ബിഎംസി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ വാർഷിക ജനറൽ ബോഡിയിൽ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് പോളി പറമ്പിൽ, സെക്രട്ടറി ഡേവിസ് മഞ്ഞളി, എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പുതിയ ഭരണസമിതിയുടെ പ്രവർത്തന ഉദ്ഘാടനവും നടക്കും.

ബഹ്റൈൻ യോഗ കമ്മറ്റി പ്രസിഡണ്ട് ഫാത്തിമ അൽ മൻസൂരി മുഖ്യ അതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ, ഐസിആർഎഫ് മുൻ ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ വിശിഷ്ട അതിഥി ആയിരിക്കും. ഇതോടൊപ്പം നടക്കുന്ന ആഘോഷ പരിപാടിയിൽ അംഗങ്ങളുടെ ഡാൻസ് മ്യൂസിക് ഷോ, ഗാനമേള തുടങ്ങിയ കലാപരിപാടികളും അരങ്ങേറും.

article-image

മംെനംമന

You might also like

  • Straight Forward

Most Viewed