റയ്യാൻ സ്റ്റഡി സെന്റർ മദ്രസ്സ വിദ്യാർത്ഥികൾക്കായി 'അൽ ഇഅ്ജാസ്-2025' - ഖുർആൻ മത്സരങ്ങൾ സംഘടിപ്പിച്ചു


റയ്യാൻ സ്റ്റഡി സെന്റർ മദ്രസ്സ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 'അൽ ഇഅ്ജാസ്-2025' - ഖുർആൻ മത്സരങ്ങൾ വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സാദിഖ് ബിൻ യഹ്‌യ സ്വാഗതം പറഞ്ഞ പരിപാടി അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ സയന്റിഫിക് റിസേർച്ച് ഡയറക്ടർ ഡോ. സഅദുല്ല അൽ മുഹമ്മദി ഉദ്ഘാടനം ചെയ്തു.

ഖുർആൻ മനഃപാഠം, തജ്വീദ് നിയമങ്ങളോടുകൂടിയ പാരായണം എന്നീ വിഷയങ്ങളിൽ ഗ്രേഡ് അടിസ്ഥാനത്തിൽ നടന്ന മത്സരങ്ങളിൽ വിവിധ വിദ്യാർഥികൾ മത്സരിച്ചു. മദ്രസ്സ പ്രിൻസിപ്പൽ അബ്ദു ലത്തീഫ് ചാലിയം, പ്രോഗ്രാം കൺവീനർ ബിർഷാദ് അബ്ദുൽ ഗനി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ബിനു ഇസ്മായിൽ നന്ദി പറഞ്ഞു.

You might also like

  • Straight Forward

Most Viewed