പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ വിൻ്റർ ക്യാമ്പ് സംഘടിപ്പിച്ചു


പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ സാഖീറിൽ വച്ച് വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു. അസോസിയേഷൻ വൈസ് പ്രസിഡന്റ് അഷറഫ് കൊറ്റാടത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി അനീഷ് മാളികമുക്ക് സ്വാഗതവും, സംസ്ഥാന സെക്രട്ടറി സനോജ് ഭാസ്കർ ഉദ്ഘാടനവും നിർവ്വഹിച്ചു.

ഡോ: എപിജെ അബ്ദുൾ കലാം സ്റ്റഡി സെന്ററിന്റെ ജീവകാരുണ്യ പ്രവർത്തനത്തിനുള്ള അവാർഡ് കരസ്ഥമാക്കിയ പത്തേമാരി ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് മുഹമ്മദ് ഈറയ്ക്കലിനെ ചടങ്ങിൽ ആദരിച്ചു.

 

article-image

പ്രോഗ്രാം കോഓർഡിനേറ്റർമാരായ അജ്മൽ കായംകുളം, ഷാജി സബാസ്റ്റ്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കലാപരിപാടികളാൽ ശ്രദ്ധയമായ ക്യാമ്പിൽ പത്തേമാരി അംഗങ്ങളുടെ സംഗീത വിരുന്ന് മാറ്റുകൂട്ടി. ട്രഷറർ ഷാഹിദ ക്യാമ്പുമായി സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ചു. പത്തേമാരി എക്സിക്യൂട്ടീവ് അംഗങ്ങൾ ക്യാമ്പിന് നേതൃത്വം നൽകി.

article-image

sdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed