പ്രതിഭ റിഫ മേഖല ഹെൽപ് ലൈൻ രക്തദാനം ക്യാമ്പ് സംഘടിപ്പിച്ചു


പ്രതിഭ റിഫ മേഖല ഹെൽപ് ലൈൻ  അവാലിയിലെ കാർഡിയാക് സെന്റർ ബ്ലഡ്‌ ബാങ്കിൽ വെച്ച് രക്തദാനം ക്യാമ്പ് സംഘടിപ്പിച്ചു.പ്രതിഭ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് നൗഷാദ് പൂനൂർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രതിഭ  കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ബിനു മണ്ണിൽ ആശംസകൾ നേർന്നു.മേഖല സെക്രട്ടറി മഹേഷ്‌ കെ.വി ചടങ്ങിന് സ്വാഗതം പറഞ്ഞു. പ്രതിഭ വനിതവേദി സെക്രട്ടറി റീഗ പ്രദീപ്‌,  പ്രസിഡന്റ് ഷമിത സുരേന്ദ്രൻ, കേന്ദ്ര കമ്മിറ്റി അംഗം പ്രദീപ്‌ പതേരി, മേഖല പ്രസിഡന്റ് ഷിജു പിണറായി, കേന്ദ്ര ഹെൽപ് ലൈൻ കൺവീനർ ജയേഷ് വി.കെ, ജോ. കൺവീനർ നുബിൻ അൻസാരി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. മേഖല ഹെൽപ് ലൈൻ കൺവീനർ സുരേഷ് തുറയൂർ, ജോ. കൺവീനർ സുരേഷ് ബാബു, ഹെൽപ് ലൈൻ ഇൻചാർജ് ഷമേജ് എന്നിവരടങ്ങിയ  മേഖല കമ്മിറ്റി അംഗങ്ങൾ  ക്യാമ്പിന് നേതൃത്വം നൽകി. 40ലധികം പേർ  പ്രവർത്തനത്തിൽ പങ്കാളികളായി.

article-image

AESAEQW

You might also like

  • Lulu Exchange
  • Straight Forward

Most Viewed