വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ യൂത്ത്ഫോറത്തിന് പുതിയ സാരഥികൾ


വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് യൂത്ത് ഫോറം ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതുവത്സര ആഘോഷവും അദ്‌ലിയ സെഞ്ച്വറി പാർട്ടി ഹാളിൽ വച്ചു നടത്തി. പ്രൊവിൻസ് പ്രസിഡണ്ട് എബ്രഹാം സാമുവലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി അമൽദേവ് ഒ കെ സ്വാഗതം ആശംസിച്ചു. ചെയർമാൻ ദേവരാജ് കെ ജി, ഗ്ലോബൽ അസോസിയേറ്റ് ട്രഷറാർ ബാബു തങ്ങളത്തിൽ, വൈസ് ചെയർമാൻ എ എം നസീർ, വൈസ് പ്രസിഡണ്ടുമാരായ ഡോ. ഡെസ്മണ്ട് ഗോമസ്, തോമസ് വൈദ്യൻ, ഉഷ സുരേഷ്, വിമൻസ് ഫോറം പ്രസിഡണ്ട് ഷെജിൻ സുജിത്‌, യൂത്ത് ഫോറം കോ ഓർഡിനറ്റർ വിജേഷ് കെ, കമ്മിറ്റി മെംബേർസ് ആയ അബ്ദുല്ല ബെള്ളിപ്പാടി, സുജിത് കൂട്ടില, രഘു പ്രകാശൻ, യൂത്ത് ഫോറം പ്രസിഡണ്ട് ബിനോ വര്‍ഗീസ്, ജനറൽ സെക്രട്ടറി ഡോ. രസ്ന സുജിത് എന്നിവർ പ്രസംഗിച്ചു. ട്രഷറാർ ഹരീഷ് നായർ നന്ദി അർപ്പിച്ചു. ശ്രദ്ധ ഗോകുൽ പരിപാടികൾ നിയന്ത്രിച്ചു.

പുതിയ ഭാരവാഹികളായി യൂത്ത് ഫോറം പ്രസിഡന്റ് ബിനൊ പോൾ വര്‍ഗീസ് , ജനറൽ സെക്രട്ടറി : ഡോ. രസ്ന സുജിത്, വൈസ്പ്രസിഡണ്ടുമാർ : മീര വിജേഷ്, അമിസൺ ആന്റണി, അസോസിയേറ്റ് സെക്രട്ടറി: തോംസൺ ജോസഫ്, ടോം മാത്യു, ആർട് ആൻഡ്‌ കൾച്ചറൽ സെക്രട്ടറി: ലയ റോബിൻ, സ്പോർട്സ് സെക്രട്ടറി: അജേഷ്.കെ മാത്യു.

ഇ സി മെമ്പർമാരായി ജേസൺ ജോണി, സുജിത് കുമാർ, ലക്ഷ്മി രാജീവ്, അദ്വൈത് ഹരീഷ്‌ നായർ, ആൽബി സാം എബ്രഹാം, ആരോൺ ടി വൈദ്യൻ, ബ്രെന്റ് ബിജു, അഭിഷേക് കെ പി, അനന്ത കൃഷ്ണ എസ്. ബി, ഹൃതുരാജ് വി ബി, റൂബെൻ ടി വൈദ്യൻ എന്നിവരെയും തിരഞ്ഞെടുത്തു.

article-image

്േ്ിേ്ാേേ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed