ബിഡികെ മെഗാ മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച


മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ മിഡിൽ ഈസ്റ്റ്‌ ഹോസ്പിറ്റലുമായി ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഡിസംബർ 27 വെള്ളിയാഴ്ച ഹിദ്ദിലെ മിഡിൽ ഈസ്റ്റ്‌ ഹോസ്പിറ്റലിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആരോഗ്യമാണ് സമ്പത്ത്, ആരോഗ്യം സംരക്ഷിക്കുക, ജീവിതശൈലി രോഗങ്ങൾ കണ്ടെത്തി തടയുക എന്ന സന്ദേശത്തോടെ ഡിസംബർ 27 ന് രാവിലെ 9 മണി മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

സൗജന്യ ആയുർവേദ കൺസൾട്ടേഷൻ, ഡെൻ്റൽ സ്ക്രീനിംഗ്, ഗൈനക്കോളജി കൺസൾട്ടേഷൻ, ഓർത്തോപീഡിക് കൺസൾട്ടേഷൻ, ബ്ലഡ്‌ പ്രെഷർ, ബ്ലഡ്‌ ഷുഗർ,പൾസ് റേറ്റ്,ശ്വസന നിരക്ക്,ഉയരവും ഭാരവും* എന്നീ ചെക്കപ്പുകളും ക്യാമ്പിൽ ലഭ്യമായിരിക്കും. ബഹറിനിലെ എല്ലാ ഭാഗത്തുനിന്നും ട്രാൻസ്‌പോർട്ടേഷൻ സൗകര്യവും ലഭ്യമാണ്. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിട്ടുള്ള ഗൂഗിൾ ഫോംമിൽ വിവരങ്ങൾ നൽകി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. https://surveyheart.com/form/676039d82505a317f8d3c1a8, കൂടുതൽ വിവരങ്ങൾക്ക് , 39125828, 38978535,34502044,39655787 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

article-image

xcgvcx

You might also like

Most Viewed