യു.എന്‍.എ -നഴ്സസ് ഫാമിലി ബഹ്‌റൈൻ സ്പോർട്സ് കമ്മിറ്റി ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു


ബഹ്റൈനിലെ വിവിധ ആശുപത്രികളില്‍ സേവനം ചെയ്യുന്നവര്‍ക്കായി യു.എന്‍.എ -നഴ്സസ് ഫാമിലി ബഹ്‌റൈൻ സ്പോർട്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാഡ്മിന്റൺ ടൂർണമെന്റ് നടന്നു. യു.എന്‍.എ -നഴ്സസ് ഫാമിലി ബഹ്‌റൈൻ പ്രസിഡന്റ് ജിബി ജോൺ ഉദ്ഘാടനം ചെയ്തു. ട്രഷറർ നിധിൻ ആനന്ദ് അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ സെക്രട്ടറി അരുൺ ജിത്തിന്റെ സാന്നിധ്യത്തിൽ സ്പോർട്സ് കോഓഡിനേറ്റർ ജോജു സ്വാഗതം പറഞ്ഞു. ജോയന്റ് സെക്രട്ടറി മിനി മാത്യു, ജനനി ജോൺ, സന്ദീപ് എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫിയും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.

വ്യക്തിഗത മെഡലുകള്‍ ലിജോ, അനു, നിധീഷ്, ആശ, ആറ്റ്‌ലി, സുജിത്, സിറിൽ എന്നിവർ വിതരണം ചെയ്തു. റിജോ-വിപിൻ ടീം ഒന്നാം സ്ഥാനവും മഞ്ജുനാഥ്-ഫസൽ റഹ്മാൻ ടീം രണ്ടാം സ്ഥാനവും പ്രതീക്-അൻഷാദ് ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

article-image

sfsf

You might also like

Most Viewed