ലോക ശാസ്ത്ര ദിനത്തോടനുബന്ധിച്ച് പ്രതിഭ മനാമ മേഖല ശാസ്ത്രക്ലബ് ശാസ്ത്രമേള സംഘടിപ്പിച്ചു


ലോക ശാസ്ത്ര ദിനത്തോടനുബന്ധിച്ച് പ്രതിഭ മനാമ മേഖല ശാസ്ത്രക്ലബ് ശാസ്ത്രമേള സംഘടിപ്പിച്ചു. പ്രതിഭ സെന്ററിൽ നടന്ന പരിപാടി മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. പ്രതിഭയുടെ നാല് മേഖലകളിൽ നിന്നും പങ്കെടുത്ത 25ഓളം കുട്ടികളും മുതിർന്നവരും ചേർന്ന് വിവിധതരം പരീക്ഷണങ്ങളും മോഡലുകളും പ്രദർശിപ്പിച്ചു.

പരിണാമം എന്ന വിഷയത്തിൽ ഡോ. ഹേന മുരളി സെമിനാർ അവതരിപ്പിച്ചു. ഭൂമിയിലെ ജീവന്റെ ചരിത്രം വിശദമായി സെമിനാറിൽ അവതരിപ്പിക്കപ്പെട്ടു. ശാസ്ത്ര വളർച്ചയുടെ വിവിധ ഘട്ടങ്ങൾ വിവരിക്കുന്ന വിഡിയോ പ്രദർശനത്തോടെയാണ് ശാസ്ത്രമേള അവസാനിച്ചത്. മനാമ മേഖല ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിലാണ് ശാസ്ത്രമേള സംഘടിപ്പിച്ചത്.

article-image

dfgdfg

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed