കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് കമ്മിറ്റിയുടെ ഉംറ സംഘം യാത്ര പുറപ്പെട്ടു


മനാമ: കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് കമ്മിറ്റിയുടെ ഉംറ സംഘം യാത്ര പുറപ്പെട്ടു. ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ഒന്നാം ഘട്ട യാത്രയിൽ 50 അംഗ സംഘത്തിൽ പതിനഞ്ചു പേർക്ക് ഉദാരമതികളുടെ സഹകരണത്തോടെ സൗജന്യമായി ഉംറ ചെയ്യാൻ അവസരമൊരുക്കിയിട്ടുണ്ട്. കെ.എം.സി.സി ആസ്ഥാനത്ത് നടന്ന യാത്രയയപ്പ് സംഗമം കെ.എം.സി.സി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര ഉദ്ഘാടനംചെയ്‌തു.

ജില്ല പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ അധ്യക്ഷനായിരുന്നു. സംസ്ഥാന ട്രഷറർ കെ.പി. മുസ്തഫ, വൈസ് പ്രസിഡന്റ് എ.പി. ഫൈസൽ, ഒ.കെ. കാസിം, അസ്‌ലം ജാവ എന്നിവർ സംസാരിച്ചു. കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ അഷ്‌റഫ്‌ കെ.പി, ഫൈസൽ കണ്ടീതാഴ, സഹീർ കാട്ടാമ്പള്ളി, മലപ്പുറം ജില്ല പ്രസിഡന്റ് ഇഖ്ബാൽ താനൂർ, റഷീദ് ആറ്റൂർ, കളത്തിൽ മുസ്തഫ, ജില്ല ഭാരവാഹികളായ നസീം പേരാമ്പ്ര, റസാഖ്‌ ആയഞ്ചേരി, അഷ്‌റഫ്‌ തോടന്നൂർ, മുഹമ്മദ്‌ ഷാഫി വേളം, മൊയ്‌തീൻ പേരാമ്പ്ര, മുനീർ ഒഞ്ചിയം, മുഹമ്മദ്‌ സിനാൻ, ലത്തീഫ് വരിക്കോളി എന്നിവർ സന്നിഹിതരായിരുന്നു. അബ്ദുറസാഖ് നദ്‌വിയാണ് ഉംറ യാത്രക്ക് നേതൃത്വം നൽകുന്നത്. ജില്ല ജനറൽ സെക്രട്ടറി പി.കെ. ഇസ്ഹാഖ് സ്വാഗതവും ട്രഷറർ സുബൈർ കെ.കെ നന്ദിയും പറഞ്ഞു.

article-image

gdfg

You might also like

  • Straight Forward

Most Viewed