സന്ദർശക വിസയിലെത്തിയ കോട്ടയം സ്വദേശിനിയെ നാട്ടിലെത്തിച്ചു


നാട്ടിൽനിന്ന് സന്ദർശക വിസയിലെത്തിയ കോട്ടയം സ്വദേശിനിയെ സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലെത്തിച്ചു. രണ്ടരമാസം മുമ്പ് ബഹ്റൈനിൽ ജോലിക്കായി എത്തിയ ഇവർ ജോബ് വിസയിലേക്ക് മാറാനുള്ള മെഡിക്കൽ ടെസ്റ്റിൽ റിജക്ട് ആയിരുന്നു. നേരത്തെ വന്നിരുന്ന മഞ്ഞപ്പിത്തം ഇവരുടെ കരളിനെ ബാധിച്ചതായി കണ്ടെത്തുകയായിരുന്നു. ഇവർക്ക് കൂടുതൽ ചികത്സ ആവശ്യമായതിനാലാണ് , നാട്ടിലേക്ക് പോകുവാൻ സാമ്പത്തികമായി പ്രയസപ്പെടുന്നെന്നു മനസിലാക്കി, ബഹ്‌റൈൻ കേരള സോഷ്യൽ ഫോറവും കോട്ടയം ജില്ല പ്രവാസി കൂട്ടായ്മയും ചേർന്ന് യാത്രാടിക്കറ്റും ഗൾഫ് കിറ്റും നൽകി ഇവരെ യാത്രയാക്കിയത്. അൻവർ കണ്ണൂർ, മണിക്കുട്ടൻ, സലീം നമ്പ്ര, സുഭാഷ് അങ്ങാടിക്കൽ, കാസിം പാടത്തകായിൽ, ഷെമീർ സലീം, സുമീ ഷെമീർ എന്നിവർ ചേർന്നാണ് ഇവർക്ക് സഹായങ്ങൾ കൈമാറിയത്.

article-image

dsdes

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed