ഗ്യാസ്ട്രോണമി ടൂറിസം ഒമ്പതാമത് വേൾഡ് ഫോറം ഇന്നും നാളെയുമായി ബഹ്‌റൈനിൽ


ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി യുടെ ആഭിമുഖ്യത്തിൽ എക്‌സിബിഷൻ വേൾഡിൽ ഗ്യാസ്ട്രോണമി ടൂറിസം 9ാമത് വേൾഡ് ഫോറം ആരംഭിച്ചു. ഇന്നും നാളെയുമായി നടക്കുന്ന പരിപാടിയി ടൂറിസം മന്ത്രിയും ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി ചെയർപേഴ്‌സണുമായ ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫിയാണ് ഉദ്ഘാടനം ചെയ്തത്. നാളെ വൈകീട്ട് 5.30ന് നടക്കുന്ന സമാപന ചടങ്ങിൽ ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി സി.ഇ.ഒ സാറാ അഹമ്മദ് ബുഹേജി, യു.എൻ ടൂറിസം, മിഡിലീസ്റ്റ് റീജനൽ ഡയറക്ടർ ബാസ്മ അൽ മെയ്മാൻ തുടങ്ങിയ വിശിഷ്ടാതിഥികൾ പങ്കെടുക്കും. ഫോറത്തിൽ പാചക കല, ഗ്യാസ്ട്രോണമി ടൂറിസം മേഖലകളിലെ പ്രാദേശിക, അന്തർദേശീയ വിദഗ്ധർ പങ്കെടുക്കും. ഭക്ഷണവും സംസ്‌കാരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനമാണ് ഗ്യാസ്ട്രോണമി. ഇതാദ്യമായാണ് മിഡിലീസ്റ്റിൽ ഇത്തരമൊരു പരിപാടി നടക്കുന്നത്.

article-image

dxzdsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed