അയാട്ടയുടെ ആദ്യ ആഗോള പരിസ്ഥിതി സർട്ടിഫിക്കേഷൻ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്


ഇന്റർനാഷനൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ ആദ്യത്തെ ആഗോള പരിസ്ഥിതി വിശകലന സർട്ടിഫിക്കേഷൻ ബഹ്‌റൈൻ ഇന്റർനാഷനൽ എയർപോർട്ടിന് ലഭിച്ചു. പരിസ്ഥിതി സൗഹൃദമായ പ്രവർത്തനങ്ങളോടുള്ള ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിന്റെ ഉത്തരവാദിത്തപൂർവമായ സമീപനത്തിനുള്ള അംഗീകാരമാണ് ഈ നേട്ടമെന്ന് ബഹ്‌റൈൻ എയർപോർട്ട് കമ്പനി അറിയിച്ചു. ബഹ്‌റൈൻ ഇന്റർനാഷനൽ എയർഷോയുടെ രണ്ടാം ദിനത്തിൽ ജി.എഫ്.ജി പവലിയനിൽവെച്ച് ബഹ്‌റൈൻ എയർപോർട്ട് കമ്പനി ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ മുഹമ്മദ് യൂസിഫ് അൽബിൻഫലക്ക് അയാട്ടയുടെ ആഫ്രിക്ക ആൻഡ് മിഡിലീസ്റ്റ് റീജനൽ വൈസ് പ്രസിഡന്‍റ് കാമിൽ അലവാദി സർട്ടിഫിക്കേഷൻ കൈമാറി.

article-image

sdfrerswd

You might also like

  • Lulu Exchange
  • Straight Forward

Most Viewed