തൊഴിലാളികൾക്കായി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ച് ഐ.സി.ആർ.എഫ്

ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തൊഴിലാളികൾക്കായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റ് വിജയകരമായി നടന്നു. ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷനുമായി സഹകരിച്ചാണ് തൊഴിലാളികളുടെ ടീമുകളെ മാത്രം ഉൾക്കൊള്ളിച്ച് ടൂർണമെന്റ് ബുസൈത്തീനിലെ ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ ഗ്രൗണ്ടിൽ സംഘടിപ്പിച്ചത്. ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി.കെ. തോമസ്
ഉദ്ഘാടനം ചെയ്ത ടൂർണമെന്റിൽ ബഹ്‌റൈനിലെ വിവിധ ലേബർ ക്യാമ്പുകളെ പ്രതിനിധാനം ചെയ്ത് 16 ടീമുകളും 208 കളിക്കാരും പങ്കെടുത്തു. ഷഹീൻ ഗ്രൂപ്പും ടോപ് ചോയ്‌സ് റസ്റ്റാറന്റ് ടീമുകളും തമ്മിലുള്ള ഫൈനൽ മത്സരത്തിൽ ഷഹീൻ ഗ്രൂപ് ടീം മൂന്ന് വിക്കറ്റിന്റെ വിജയം കരസ്ഥമാക്കി. വിജയികളായ ടീമിന് 400 ഡോളർ സമ്മാനം ലഭിച്ചു. രണ്ടാം സ്ഥാനക്കാരായ ടോപ് ചോയ്സ് റസ്റ്റാറന്റിന് 200 ഡോളർ സമ്മാനം ലഭിച്ചു. വിജയികൾക്കുള്ള ട്രോഫി ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ അഡ്വൈസറി ബോർഡ് ചെയർമാൻ മുഹമ്മദ് മൻസൂർ, ഭഗവാൻ അസർപോട്ട, അഡ്വ. വി.കെ. തോമസ് എന്നിവർ ചേർന്ന് സമ്മാനിച്ചു. ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷന്റ ഓപറേഷൻസ് ഡയറക്ടർ നൗഷാദ്, ഐ.സി.ആർ.എഫ് ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ, സിറാജുദ്ദീൻ എന്നിവർ ചേർന്ന് റണ്ണേഴ്‌സ് അപ്പിന് ട്രോഫി സമ്മാനിച്ചു.
adsadsads