സൽമാനിയ ആശുപത്രിയിൽ സ്വദേശിവത്കരണം നടപ്പാക്കണമെന്ന് എം.പിമാർ

രാജ്യത്തെ പ്രമുഖ പബ്ലിക് ഹോസ്പിറ്റലായ സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിൽ പൂർണമായും സ്വദേശിവത്കരണം നടപ്പാക്കണമെന്ന ആവശ്യവുമായി ബഹ്റൈൻ പാർലിമെന്റ് എം.പിമാർ. മുനീർ സുറൂർ എംപിയാണ് ഈ നിർദേശം സമർപ്പിച്ചത്. സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിലെ എല്ലാ നഴ്സിങ്, മെഡിക്കൽ തസ്തികകളിലേക്കും പൗരന്മാരെ റിക്രൂട്ട് ചെയ്യണമെന്നാണ് ആവശ്യം. പൂർണ സ്വദേശിവത്കരണത്തിന് ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളുണ്ടെന്നും, ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ഇതിനകംതന്നെ നിരവധി പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടൊപ്പം മെഡിക്കൽ വിദ്യാഭ്യാസം നേടിയ സ്വദേശികൾക്കായി തൊഴിൽ പരിശീന കേന്ദ്രവും ദേശീയ മെഡിക്കൽ കൺസൽട്ടൻസി സ്ഥാപിക്കണമെന്ന എംപിമാരുടെ നിർദേശവും ഈ ആഴ്ച്ച പാർലിമെന്റ് ചർച്ച ചെയ്യും. എന്നാൽ, ഇതിന്റെ പ്രായോഗികതയിൽ ആരോഗ്യ മന്ത്രാലയവും സുപ്രീം കൗൺസിൽ ഫോർ ഹെൽത്തും എതിർപ്പ് ഉന്നയിച്ചിട്ടുണ്ട്.
asas