വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം ഓണാഘോഷം സംഘടിപ്പിച്ചു


വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം ഓണാഘോഷം സംഘടിപ്പിച്ചു. കെസിഎ ഹാളിൽ വെച്ച് നടന്ന ഓണാഘോഷപരിപാടികൾ ഡോക്ടർ പിവി ചെറിയാൻ ഉദ്ഘാടനം ചെയ്തു. വോയിസ്‌ ഓഫ് ട്രിവാൻഡ്രം സെക്രട്ടറി  അരവിന്ദ് സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രസിഡന്റ്‌ സിബി കുര്യൻ, കെസിഎ പ്രസിഡന്റ്‌ ജയിംസ് ജോൺ, ബിജു ജോർജ്, അൻവർ നിലമ്പൂർ, മിഥുൻ മോഹൻ, സെയ്ദ്, സനീഷ് കുറുമുള്ളിൽ, അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

നാടൻ ഓണക്കളികൾ, തിരുവനന്തപുരത്തിന്റെ തനതായ ശൈലിയിൽ തയ്യാറാക്കിയ ഓണസദ്യ എന്നിവയും ഒരുക്കിയിരുന്നു. അറുന്നൂറോളം പേർ പങ്കെടുത്തു. വോയിസ്‌ ഓഫ് ട്രിവാൻഡ്രം ലൈവ് മ്യൂസിക് ബാൻഡിന്റെ റീബ്രാൻഡിംഗ്  വേദിയിൽ വെച്ചു നടന്നു. വൈസ് പ്രസിഡന്റ്‌ മനോജ്‌ വർക്കല ഓണാഘോഷ കമ്മിറ്റി കൺവീനർ സെൻ ചന്ദ്ര ബാബു, ഷാജി മൂതല എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

article-image

dsfs

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed