തൊഴിൽ, താമസ വിസനിയമങ്ങൾ ലംഘിച്ച 350 വിദേശ തൊഴിലാളികളെ നാടുകടത്തിയതായി എൽ.എം.ആർ.എ


തൊഴിൽ, താമസ വിസനിയമങ്ങൾ ലംഘിച്ച 350 വിദേശ തൊഴിലാളികളെ കഴിഞ്ഞ ഒരാഴ്ചക്കിടെ നാടുകടത്തിയതായി എൽ.എം.ആർ.എ അറിയിച്ചു. വിവിധ ഗവർണറേറ്റുകളിലായി ഒക്ടോബർ 20 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ 1,523 തൊഴിൽ പരിശോധനകളാണ് നടന്നത്. താമസ വിസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 62 തൊഴിലാളികളെ പരിശോധനകളിൽ പിടികൂടുകയും ചെയ്തു.

32 സംയുക്ത പരിശോധന കാമ്പയിനുകൾക്ക് പുറമെ, ക്യാപിറ്റൽ ഗവർണറേറ്റിൽ 17 കാമ്പയിനുകൾ നടന്നു. നിയമലംഘനങ്ങൾ ആവർത്തിക്കപ്പെടാതിരിക്കുന്നതിന് വിവിധ തൊഴിലിടങ്ങളിലും സ്ഥാപനങ്ങളിലും പരിശോധനകൾ കർശനമാക്കുമെന്നും എൽ.എം.ആർ.എ അധികൃതർ അറിയിച്ചു.

article-image

േ്ിേ

You might also like

  • NEC

Most Viewed