മയക്കുമരുന്നുമായി ഏഷ്യൻ വനിത ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറസ്റ്റിൽ


ഹെറോയിനടക്കം മയക്കുമരുന്നുമായി 60 വയസ്സുള്ള ഏഷ്യൻ വനിത ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറസ്റ്റിലായി. ലഗേജിൽ ഒളിപ്പിച്ച ആറു കിലോ ഹെറോയിൻ ഇവരുടെ ലഗേജിൽനിന്ന് കണ്ടെടുത്തു. അന്വേഷണത്തിൽ ബഹ്റൈനിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന കള്ളക്കടത്ത് ശൃംഖലയിലെ കണ്ണിയാണ് ഇവരെന്ന് കണ്ടെത്തി. ഒളിവിൽ കഴിയുന്ന പ്രധാന പ്രതിക്കുവേണ്ടിയുള്ള തിരച്ചിൽ അധികൃതർ തുടരുകയാണ്.

ഒന്നാം പ്രതിയെ വിമാനത്താവളത്തിൽ കസ്റ്റഡിയിലെടുത്ത കസ്റ്റംസ് ഉദ്യോഗസ്ഥർ ഒളിപ്പിച്ച മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. തെരുവുകളിൽ വിൽക്കാനായാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് ഇവർ പറഞ്ഞു. ഇവരുടെ മൊഴി പ്രകാരം മറ്റൊരാളെയും പിടികൂടിയിട്ടുണ്ട്.

article-image

ോ്േിിേ്

You might also like

  • Straight Forward

Most Viewed