റിഫയിൽ കഴിഞ്ഞ മാസം പ്രവർത്തനം ഭാഗികമായി നിർത്തിവെച്ച സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർക്ക് ശമ്പള കുടിശ്ശിക നൽകിയതായി തൊഴിൽകാര്യമന്ത്രാലയം


ബഹ്റൈനിലെ റിഫയിൽ കഴിഞ്ഞ മാസം പ്രവർത്തനം ഭാഗികമായി നിർത്തിവെച്ച സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർക്ക് നൽകേണ്ടിയിരുന്ന രണ്ട് മാസത്തെ ശമ്പള തുക കൊടുത്തുകഴിഞ്ഞതായി ബഹ്റൈൻ തൊഴിൽകാര്യമന്ത്രാലയം അറിയിച്ചു.

ജൂലൈ, ആഗസ്ത് മാസങ്ങളിലെ ശമ്പളമാണ് ഇവർക്ക് ലഭിച്ചത്. സെപ്തംബർ മാസത്തെ ശമ്പളം ഈ മാസം അവസാനത്തോടെ നൽകുമെന്നും അധികൃതർ വ്യക്തമാക്കി. അമ്പതോളം സ്വദേശികൾ അടക്കം 190ഓളം ജീവനക്കാരാണ് മുപ്പതോളം സ്പെഷ്യാലിറ്റികളിലായി ഇവിടെ ജോലി ചെയ്തിരുന്നത്.

article-image

ോേ്ോേ്

You might also like

Most Viewed