ഐ.സി.എഫ് റിഫ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച മദ്ഹുറസൂൽ സമ്മേളനം ശ്രദ്ധേയമായി


തിരുനബി ജീവിതം, ദർശനം എന്ന പ്രമേയത്തിൽ ഐ.സി.എഫ് റിഫ സെൻട്രൽ കമ്മിറ്റി സനദ് ബാബ സിറ്റി ഹാളിൽ സംഘടിപ്പിച്ച മദ്ഹുറസൂൽ സമ്മേളനം സംഘാടന മികവു കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ഐ.സി.എഫ് നാഷണൽ എഡ്യൂക്കേഷൻ സെക്രട്ടറിയും സ്വാഗതസംഘം ചെയർമാനുമായ റഫീഖ് ലത്വീഫിയുടെ അദ്ധ്യക്ഷതയിൽ ബഹ്റൈനിലെ പ്രമുഖ പണ്ഡിതൻ ശൈഖ് ഖാലിദ് സ്വാലിഹ് ജമാൽ സമ്മേളനം ഉത്ഘാടനം ചെയ്തു.

ഇബ്രാഹിം സഖാഫി താത്തൂർ മദ്ഹുറസൂൽ പ്രഭാഷണം നടത്തി. ഐ.സി.എഫ് നാഷണൽ ജനറൽ സെക്രട്ടറി എം.സി അബ്ദുൽ കരിം ഹാജി, റിഫ സെൻട്രൽ പ്രസിഡന്റ് ശംസുദ്ധീൻ സുഹരി, എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
സുന്നി വിദ്യാഭ്യാസ ബോർഡിന് കീഴിൽ 5 , 7, 10 ക്ലാസ്സുകളിൽ നടന്ന പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയവിദ്യാർത്ഥികൾക്ക് പരിപാടിയിൽ വെച്ച് മൊമന്റോ നൽകി. പി.എം സുലൈമാൻ ഹാജി, അബ്ദുൽ അസീസ് ഹാജി കൊടുമയിൽ, സുൽഫിക്കർ അലി, സുഫൈർ സഖാഫി, ആഷിഫ് നന്തി, ഉമ്മർ ഹാജി, അബ്ദുൽ നാസർ, നൗഫൽ കരുനാഗപ്പിള്ളി എന്നിവർ നേതൃത്വം നൽകി. റിഫ സെൻട്രൽ ജനറൽ സെക്രട്ടറി ഫൈസൽ എറണാകുളം സ്വാഗതവും ഇർഷാദ് ആറാട്ടുപുഴ നന്ദിയും പറഞ്ഞു.

article-image

േ്ിേി

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed