മുഹറഖ് മലയാളി സമാജത്തിന്റെ അഹ്‌ലൻ പൊന്നോണം സീസൺ -5


മുഹറഖ് മലയാളി സമാജം ഈ വർഷത്തെ ഓണാഘോഷം അഹ്‌ലൻ പൊന്നോണം സീസൺ -5 ഒക്ടോബർ 11 വെള്ളിയാഴ്ച മുഹറക്ക് റാഷിദ് അൽ സയാനി ഹാളിൽ വച്ച് നടക്കും.

വിവിധ കലാസാംസ്കാരിക പരിപാടികൾ ഒപ്പം അരങ്ങേറും. ഇതൊടാനുബന്ധിച്ചു വടം വലി മത്സരം, പായസ മത്സരം, ഉറിയടി, പുലികളി തുടങ്ങി നാടൻ മത്സരങ്ങളും അരങ്ങേറുമെന്നും സ്വദേശി പൗര പ്രമുഖർ അടക്കം നിരവധിപേർ വിശിഷ്ട അതിഥികളായി പങ്കെടുക്കുമെന്ന് പ്രസിഡന്റ് അനസ് റഹിം, സെക്രട്ടറി ആനന്ദ് വേണുഗോപാൽ, ട്രഷറർ ശിവശങ്കർ, എന്റർടൈൻമെന്റ് വിംഗ് കൺവീനർ ഫിറോസ് വെളിയങ്കോട് എന്നിവർ അറിയിച്ചു.

article-image

്ി

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed