കരുനാഗപ്പള്ളി എം.ൽ.എ. സി ആർ മഹേഷ്‌, എസ് എൻ സി എസ് സന്ദർശിച്ചു


കരുനാഗപ്പള്ളി എം.ൽ.എ. സി ആർ മഹേഷ്‌, എസ് എൻ സി എസ് സന്ദർശിച്ചു. ശ്രീനാരായണഗുരുദേവന്റെ ദർശനങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കേണ്ടവയാണെന്നും, ഗുരുദേവൻ ഒരിക്കലും അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിച്ചിട്ടില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു, ദൈവ ദശകം പോലെയുള്ള കൃതികൾ എത്ര കാലം കഴിഞ്ഞാലും മനുഷ്യ മനസുകളിൽ കുടികൊള്ളും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൽമാനിയയിലെ എസ് എൻ സി എസ് ആസ്ഥാനത്തു ഒരുക്കിയ സ്വീകരണത്തിൽ പങ്കെടുത്തു സംസാരിക്കുയായിരുന്നു അദ്ദേഹം, ചടങ്ങിൽ ചെയർമാൻ കൃഷ്‌ണകുമാറും ജനറൽ സെക്രട്ടറി ശ്രീകാന്തും ചേർന്ന് അദ്ദേഹത്തെ പൊന്നാട അണിയിച്ചു, മറ്റു ഭരണസമിതി അംഗങ്ങളുൾപ്പെടെ നിരവധി പേർ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിച്ചേർന്നിരുന്നു.

article-image

dsfvdsfvdsfsd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed