ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഈ വർഷത്തെ നവരാത്രി ആഘോഷവും വിദ്യാരംഭവും 2024 ഒക്ടോബർ 3 മുതൽ 12 വരെ

ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഈ വർഷത്തെ നവരാത്രി ആഘോഷവും വിദ്യാരംഭവും 2024 ഒക്ടോബർ 3 മുതൽ 12 വരെ സമുചിതമായി ആഘോഷിക്കുവാൻ തീരുമാനിച്ചു. ഈ ദിവസങ്ങളിൽ സൊസൈറ്റിയിൽ പ്രത്യേകം തയ്യാറാക്കിയ നവരാത്രി മണ്ഡപത്തിൽ കലാപരിപാടികളും, നവരാത്രി ആഘോഷങ്ങളും ഉണ്ടായിരിക്കുമെന്നും, വിദ്യാരംഭ ദിവസമായ ഒക്ടോബർ 13ന് രാവിലെ 4.30 മുതൽ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ ഉണ്ണിമേനോൻ കുരുന്നുകൾക്ക് അറിവിൻറെ ആദ്യാക്ഷരവും സംഗീതത്തിന്റെ സപ്ത സ്വരങ്ങളും പകർന്നു നൽകുമെന്നും സൊസൈറ്റി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 39882437 അല്ലെങ്കിൽ 3319 3440 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
sdfdsf