ബഹ്‌റൈനിലെ ആദ്യ ഇ.എൻ.ടി കോൺഗ്രസ് സെപ്റ്റംബർ നാലിന് നടക്കും


ബഹ്‌റൈനിലെ ആദ്യ ഇ.എൻ.ടി കോൺഗ്രസ് സെപ്റ്റംബർ നാലിന് നടക്കും. റോയൽ മെഡിക്കൽ സർവിസസും സർക്കാർ ആശുപത്രികളും എജുക്കേഷൻ പ്ലസ് ഇവന്റ് ഓർഗനൈസേഷനുമായി ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രഭാഷകരും  വിദഗ്ധരും പങ്കെടുക്കും. കോൺഫറൻസിന്റെ ഒരുക്കം പൂർത്തിയായതായി സർക്കാർ ആശുപത്രികളിലെ ഇ.എൻ.ടി, മാക്‌സിലോഫേഷ്യൽ സർജറി വിഭാഗത്തിന് നേതൃത്വം നൽകുന്ന ഡോ. മറിയം സഹ്‌വാൻ പറഞ്ഞു.

ബഹ്റൈൻ, സൗദി അറേബ്യ, യു.എ.ഇ, ഒമാൻ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള ഇ.എൻ.ടി ഡോക്ടർമാർ, കൺസൽട്ടന്റുമാർ, സ്പെഷലിസ്റ്റുകൾ, സർജിക്കൽ, ഔട്ട്പേഷ്യന്റ് നഴ്സുമാർ, മെഡിക്കൽ വിദ്യാർഥികൾ, ഇന്റേണുകൾ എന്നിവരെയും പരിപാടിയിൽ പ്രതീക്ഷിക്കുന്നുണ്ട്. 

article-image

sdfsf

You might also like

  • Straight Forward

Most Viewed