തണൽ ബഹ്‌റൈൻ ചാപ്റ്റർ പ്രവാസ സമൂഹത്തിൽ നിന്ന് ലഭിച്ച സഹായം കൈമാറി


ജീവകാരുണ്യ പ്രവർത്തന രംഗത്ത് സേവനം നടത്തുന്ന തണൽ ബഹ്‌റൈൻ ചാപ്റ്റർ പ്രവാസ സമൂഹത്തിൽ നിന്ന് ലഭിച്ച സഹായം കൈമാറി. വടകര നടന്ന ചടങ്ങിൽ തണൽ ചെയർമാൻ ഡോ. ഇദ്‌രീസിന് ബഹ്‌റൈൻ ഭാരവാഹികളായ മുജീബ് മാഹി, ഷെബീർ മാഹി, യു.കെ. ബാലൻ, വി.കെ. ജയേഷ്, സുബൈർ അത്തോളി, ഹമീദ് പോതിമഠത്തിൽ, മൂസ കല്ലിയോട്ട്, സാദിഖ്, അനസ് എന്നിവർ ചേർന്നാണ് സഹായധനം കൈമാറിയത്.

നിർധനരായ വൃക്ക രോഗികൾക്കുള്ള സൗജന്യ ഡയാലിസിസ്, വൃദ്ധരും അഗതികളുമായ രോഗികളുടെ സംരക്ഷണം, ഭിന്നശേഷിക്കാരായ കുട്ടികളുടെ ചികിത്സയും വിദ്യാഭ്യാസവും ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നടത്തുന്ന സൗജന്യ ഭക്ഷണ പരിപാടികൾ, എയ്ഡ്സ് രോഗികളുടെ പുനരധിവാസം, പ്രളയത്തിലും മറ്റു പ്രകൃതി ദുരന്തങ്ങളിലും പെട്ട് വീട് നഷ്ടപ്പെട്ടവർക്കുള്ള സൗജന്യ ഭവന പദ്ധതികൾ, അപകടങ്ങളിലും മറ്റും പെട്ട് ചലന ശേഷി നഷ്ടപ്പെട്ടവർക്കുള്ള തെറപ്പി സെന്ററുകൾ തുടങ്ങി നിരവധി മേഖലകളിലാണ് തണൽ പ്രവർത്തിക്കുന്നത്.  

article-image

err

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed