ഇന്ത്യയുടെ 78ആമത് സ്വാതന്ത്യദിനം; ഐ.വൈ.സി.സി ട്യൂബ്ലി-സൽമാബാദ് ഏരിയ കമ്മിറ്റി മധുരം വിതരണം ചെയ്തു


ഇന്ത്യയുടെ 78ആമത് സ്വാതന്ത്യദിനത്തോടനുബന്ധിച്ച് ഐ.വൈ.സി.സി ട്യൂബ്ലി-സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മധുര വിതരണം സംഘടിപ്പിച്ചു. സൽമാബാദിലെ വിവിധ മേഖലകളിൽ തൊഴിൽ ചെയ്യുന്നവരടക്കം ആഘോഷ പരിപാടിയുടെ ഭാഗമായി. ഐ.വൈ.സി.സി ട്യൂബ്ലി-സൽമാബാദ് ഏരിയ പ്രസിഡന്റ്‌ നവീൻ ചന്ദ്രന്റെ അധ്യക്ഷതയിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി ഉദ്ഘാടനം ചെയ്തു.   

ഐ.ടി & മീഡിയ കൺവീനർ ജമീൽ കണ്ണൂർ ചടങ്ങിൽ സന്നിഹിതനായിരുന്നു. ഏരിയ സെക്രട്ടറി ഷാഫി വയനാട്, ഏരിയ ട്രഷറർ ഫൈസൽ പട്ടാമ്പി, ഏരിയ അംഗം ഹസൻ അൽ ഹിലാൽ എന്നിവർ നേതൃത്വം നൽകി.

article-image

sddsfs

You might also like

Most Viewed