വയനാട് ദുരന്തത്തിൽ ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ അനുശോചിച്ചു


ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ വയനാട് ദുരന്തത്തിൽ അനുശോചന യോഗവും പ്രാർഥനാ സംഗമവും സംഘടിപ്പിച്ചു. സിഞ്ചിലെ ഫ്രൻറ്സ് സെൻററിൽ സംഘടിപ്പിച്ച പരിപാടിയിൽ ദുരന്തത്തിൽ ബന്ധുക്കൾ നഷ്ടപ്പെട്ട ഹംസ മേപ്പാടി സംസാരിച്ചു. കെ.എം.സി.സി ആക്ടിങ് ജനറൽ സെക്രട്ടറി ഗഫൂർ  കൈപ്പമംഗലം, ഒ.ഐ.സി.സി പ്രതിനിധികളായ റംഷാദ് അയിലക്കാട്, സൽമാനുൽ ഫാരിസ്, സാമൂഹിക പ്രവർത്തകരായ അസീൽ അബ്ദുറഹ്മാൻ, മജീദ് തണൽ, ഐ.വൈ.സി.സി പ്രതിനിധി ഫാസിൽ വട്ടോളി, പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദ്റുദ്ദീൻ പൂവാർ, വൈ ഇർഷാദ്  എന്നിവർ സംസാരിച്ചു. 

പീപ്പിൾസ് ഫൗണ്ടേഷൻ പ്രവർത്തനങ്ങളെ കുറിച്ച് എ.എം ഷാനവാസ് വിശദീകരിച്ചു. ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തിര സഹായമായി മൂന്ന് ലക്ഷം രൂപ പ്രഖ്യാപിച്ചു. സഹായ പദ്ധതിയെ കുറിച്ച് ഫ്രൻറ്സ് എക്സിക്യൂട്ടീവ് അംഗം എ. അഹ്മദ് റഫീഖ് വിശദീകരിച്ചു. എക്സിക്യൂട്ടീവ് അംഗം സി. ഖാലിദ് സ്വാഗതമാശംസിച്ച പരിപാടിയിൽ  ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്വി അധ്യക്ഷത വഹിക്കുകയും ആക്ടിങ് പ്രസിഡൻറ് സമീർ ഹസൻ സമാപനം നിർവഹിക്കുകയും ചെയ്തു. 

article-image

്ിപു

You might also like

  • Straight Forward

Most Viewed