ബ്ലഡ്‌ ഡോണേഴ്സ് കേരള സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു


മനാമ: ബ്ലഡ്‌ ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്‌റൈൻ ചാപ്റ്റർ സിത്ര അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് ജൂലൈ 26ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 7.30 മുതൽ 12.30 വരെ നടക്കുന്ന ക്യാമ്പിൽ രക്തസാമ്പിളിലൂടെ സിറം ക്രിയാറ്റിൻ, ബ്ലഡ്‌ ഷുഗർ, കൊളസ്ട്രോൾ, ട്രൈഗ്ലിസറൈസ്, യൂറിക് ആസിഡ്, എസ്‌.ജി.പി.ടി - എസ്.ജി.ഒ.ടി (കരൾ) ചെക്കപ്പുകൾ തികച്ചും സൗജന്യമായി നടത്തും. അതുകൂടാതെ ഒരുതവണ ഡോക്ടറെ കാണുവാനുള്ള അവസരവും ഉണ്ടായിരിക്കും.
ബ്ലഡ്‌ ഷുഗർ, കൊളസ്ട്രോൾ എന്നിവ ടെസ്റ്റ്‌ ചെയ്യുന്നവർ ചെക്കപ്പിന് ഫാസ്റ്റിങ്ങിൽ വരേണ്ടതാണ്. മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് ചുവടെ കൊടുത്തിട്ടുള്ള ഗൂഗിൾ ഫോം ഫിൽ ചെയ്ത്‌ രജിസ്റ്റർ ചെയ്യാം. https://surveyheart.com/form/668ccea6f70f421902e86756 കൂടുതൽ വിവരങ്ങൾക്ക് , 39125828, 38978535,34502044,39655787 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

dsfgdfg

You might also like

  • Straight Forward

Most Viewed