വോളി ഫെസ്റ്റ് സീസൺ-3 യുമായി ബഹ്റൈൻ പ്രതിഭ
മനാമ: ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല വർഷം തോറും നടത്തുന്ന വോളി ബോൾ മത്സരമായ വോളി ഫെസ്റ്റിന്റെ സീസൺ 3 ജൂലൈ 11 വ്യാഴാഴ്ച്ച വൈകിട്ട് 8 മണിക്ക് സിഞ്ചിലെ അൽ അഹ്ലി ക്ലബിൽ ബഹ്‌റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ അൽ ജനാഹി ഉദ്‌ഘാടനം ചെയ്യും. ജൂലൈ 11, 12 ദിവസങ്ങളിലായി നടക്കുന്ന വോളീബോൾ മത്സരങ്ങളിൽ ഇന്ത്യ, ഫിലിപ്പീൻ, നേപ്പാൾ, പാകിസ്ഥാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികൾ ഉൾപ്പെടുന്ന 12 പുരുഷ ടീമുകളാണ് പങ്കെടുക്കുന്നത്.
കൂടാതെ ഫിലിപ്പീൻസ് വനിതകൾ നയിക്കുന്ന രണ്ടു വനിതാ ടീമുകളുടെ സൗഹൃദ മത്സരവും വോളി ഫെസ്റ്റിന്റെ ഭാഗമായിട്ട് വെള്ളിയാഴ്ച്ച ഉണ്ടാകുമെന്നു സംഘടകൾ അറിയിച്ചു.
sdfsdf