ഈസ്റ്റ് റിഫയിലെ കെഎംസിസി ഓഫീസ് ഉദ്ഘാടനം ഇന്ന്

മനാമ:
കെ.എം.സി.സി ബഹ്റൈൻ ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റി ഓഫിസും സി.എച്ച് ഓഡിറ്റോറിയവും ഇന്ന് രാത്രി 8:30 ന് സംസ്ഥാന മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിയും കോട്ടക്കൽ എം.എൽ.എയുമായ ആബിദ് ഹുസൈൻ തങ്ങൾ മുഖ്യാതിഥിയായിരിക്കും. കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി അസ്സയിനാർ കളത്തിങ്കൽ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. ഉദ്ഘാടന പരിപാടി വിജയിപ്പിക്കാനുള്ള ഒരുക്കങ്ങൾ ആസൂത്രണം ചെയ്യാൻ യോഗത്തിൽ പ്രസിഡന്റ് റഫീഖ് കുന്നത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.ടി. അഷ്‌റഫ് സ്വാഗതവും സിദീഖ് എം.കെ നന്ദിയും രേഖപ്പെടുത്തി. കൂടുതൽ വിവരങ്ങൾക്ക് 39094104 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
aa